അല്‍ഫോന്‍സാമ്മയുടെപ്രാര്‍ത്ഥന
“ഓ ഈശോനാഥാ ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറയ്ക്കണമേ .സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്‍റെ ആശയില്‍നിന്നും എന്നെ വിമുക്തയാക്കണമെ .കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍നിന്നും എന്നെ രക്ഷിക്കണമെ .ഒരു പര മാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ .
സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ .പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്‍റെ ഈശോയെ , ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകര്‍ത്തണമെ . നീതിസൂര്യനായ എന്‍റെ ഈശോയെ ,നിന്‍റെ ദിവ്യകതിരിനാല്‍ എന്‍റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിന്‍റെ നേര്‍ക്കുള്ള സ്നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമെ “.
ആമ്മേന്‍ .
ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന
1. ഈശോയുടെ മുള്‍മുടിയില്‍ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ,പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്രാ]
2. ഈശോയുടെ കരങ്ങളില്‍ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ ,പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്ര ]
3. ഈശോയുടെ വിലാപില്‍ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്ര ]
4. ഈശോയുടെ കണങ്കാലില്‍ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്രാ ]
5. ഈശോയുടെ ശരീരത്തില്‍ ഏറ്റുവാങ്ങിയ അടി പിണറുകളാല്‍ ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ]
6. പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ]
7. ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തില്‍ നിന്നും ഒഴുകിയ സ്നേഹശക്തിയാല്‍ ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ